വിവാഹ ദിനത്തിലെ സ്വർണ്ണാഭരണ മോഷണം : പ്രതി വരൻ്റെ ബന്ധു

0

കണ്ണൂർ :കരിവെള്ളൂരിൽ കല്യാണ വീട്ടിൽ നിന്ന് 30 പവൻ കവർന്ന കേസിൽ പ്രതി പിടിയിൽ. കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനിയായ യുവതിയാണ് പിടിയിലായത്. വരൻ്റെ അടുത്ത ബന്ധുകൂടിയാണ് ഇവർ . സ്വർണ്ണം കണ്ടപ്പോഴുണ്ടായ ഭ്രമമാണ് മോഷണകാരണമായി യുവതി പൊലീസിന് മൊഴിനൽകിയത് .
കല്യാണ ദിവസമായ മെയ് ഒന്നിന് രാത്രി ഏഴ് മണിയോടെയായിരുന്നു മോഷണം നടത്തിയത്. പിടിക്കപ്പെടുമെന്നായപ്പോൾ ചൊവ്വാഴ്ച രാത്രി വീട്ടുമുറ്റത്തു തിരിച്ചു കൊണ്ടുവെച്ചുവെന്നും യുവതി പറയുന്നു.

ചൊവ്വാവ്ച രാവിലെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങൾ കണ്ടത്. പ്ലാസ്റ്റിക് കവറിൽ കെട്ടി വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. രാവിലെ കൊണ്ടുവെച്ചതെന്നാണ് സംശയം. കവർന്ന മുഴുവൻ ആഭരണങ്ങളും കവറിൽ ഉണ്ടായിരുന്നു. വ്യാഴാഴ്ച വിവാഹദിനത്തിലാണ് നവവധുവിന്റെ ആഭരണങ്ങൾ മോഷണം പോയത്.
30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് വീട്ടുമുറ്റത്ത് കണ്ടെത്തിയത് .വൈകിട്ട് ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നായിരുന്നു പരാതി

Spread the love

Leave a Reply

Your email address will not be published. Required fields are marked *