മംഗളൂരുവിൽ വീട് കൊള്ളയടിച്ച കേസ്; മലയാളികളുൾപ്പെടെ 10 പേർ അറസ്റ്റിൽ.
മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉള്ളൈബട്ടുവിൽ കരാറുകാരനെയും കുടുംബത്തെയും കത്തിമുനയിൽ നിർത്തി വീട് കൊള്ളയടിച്ച കേസിൽ മലയാളികളുൾപ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശി ബാലകൃഷ്ണ ഷെട്ടി (48), തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ജി.ജോണ്‍ ബോസ്കോ ബിജു (41), തൃശൂര്‍ മുകുന്ദപുരം സ്വദേശി സതീഷ് ബാബു (44), കൊടകര സ്വദേശി ഷിജോ ദേവസി (38), തൃശൂർ കൂര്‍ക്കഞ്ചരി ഷാക്കിര്‍ ഹുസൈന് (56), കുമാരനെല്ലൂര്‍ സ്വദേശി എം.എം.സജീഷ് (32), കടുപ്പശ്ശേരി സ്വദേശി പി.കെ. വിനോജ് (38), മംഗളൂരു നീർമാർഗ സ്വദേശികളായ വസന്ത് കുമാര്‍ പൂജാരി (42), ബണ്ട്വാളിലെ റെയ്മണ്ട് ഡിസൂസ (47) എന്നിവരാണ് അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു