പൂട്ടി കിടന്ന വീട് കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ

0

കോട്ടയം, ഈരാറ്റുപേട്ട നടക്കൽ പാതാഴപ്പടി മുണ്ടക്കപ്പറമ്പിൽ വീട്ടിൽ മുഹമ്മദ്‌ ഫൈസൽ (45) നെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്. വള്ളക്കാലിൽ ജംഗ്ഷന് സമീപമുള്ള വീടാണ് പകൽ കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞത്. മോഷണവിവരം അറിഞ്ഞ ഉടൻ തന്നെ റൂറൽ ജില്ല പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിൽ മോഷ്ടാവിനെ ഈരാറ്റുപേട്ടയിൽ നിന്നാണ് പിടികൂടിയത്.

പ്രതിക്ക് ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ്, രാമപുരം, ഗാന്ധിനഗർ, കാഞ്ഞിരപ്പള്ളി, തിടനാട്, പാലാരിവട്ടം, കോഴിക്കോട് വെള്ളയിൽ, എറണാകുളം മരട് എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണ-ഭവനഭേദന കേസുകൾ ഉണ്ട് .

 

(അറിയിപ്പ്)

(ഈരാറ്റുപേട്ട പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ഈ വാർത്ത നൽകിയിരിക്കുന്നത് ഇതിൽ പറയുന്ന പ്രതി/പ്രതികൾ, നിരപരാധിയാണോ /കുറ്റക്കാരനാണോ എന്നുള്ളത് ബഹുമാനപ്പെട്ട കോടതികളാണ് തീരുമാനിക്കുന്നത്. അതിനാൽ ഈ വാർത്ത സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും ദോഷങ്ങൾ സംഭവിച്ചാൽ ലേഖകനോ/ചാനൽ കമ്പനിയെ ഉത്തരവാദികളല്ല)

Spread the love

Leave a Reply

Your email address will not be published. Required fields are marked *