സിസിടിവിയിലൂടെ കണ്ട് കള്ളനെ കയ്യോടെ പൊക്കി യുവതി
കൊല്ലം : കൊട്ടരക്കരയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതക്കം നോക്കി കള്ളന്റെ മോഷണ ശ്രമം. സിസിടിവിയിലൂടെ കണ്ട് കള്ളനെ കയ്യോടെ പൊക്കി യുവതി. കമ്പംകോട് മാപ്പിള വീട്ടിലാണ് മോഷണശ്രമം. അടുക്കള ഭാഗത്തേക്ക് പതുങ്ങിയെത്തുന്ന മോഷ്ടാവിനെ സിസിടിവി ക്യാമറയിലൂടെ ഗൾഫിലുള്ള ജേക്കബിന്റെ മകളാണ് കണ്ടത്. പരിചയമില്ലാത്ത ആരോ ഒരാള്‍ വീടിന്‍റെ അടുക്കള ഭാഗത്ത് നില്‍ക്കുന്നത് കണ്ട മകള്‍ ഉടന്‍ തന്നെ അച്ഛനെ വിളിച്ച് മകള്‍ കാര്യം പറഞ്ഞു. നീല ടീഷര്‍ട്ടും കാവി മുണ്ടുമായിരുന്നു കള്ളന്‍റെ വേഷം. ആളെ തിരിച്ചറിയാതെയിരിക്കാന്‍ കള്ളന്‍ തൊപ്പിയും മാസ്കും വച്ചിരുന്നു. ജേക്കബ് അയൽവാസികളെ വിവരമറിയിച്ചു. അവർ ഓടിയെത്തിയപ്പോഴേക്കും കള്ളന്‍ വർക്ക് ഏരിയയുടെ പൂട്ടു തകർത്തിരുന്നു, തുടര്‍ന്ന് അടുക്കളയുടെ പൂട്ട് തകർക്കാൻ ഉള്ള ശ്രവും തുടങ്ങി. നാട്ടുകാരെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബാബുവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി കൊട്ടാരക്കര പോലീസിനെ കൈമാറി.
