നിരവധി മോഷണക്കേസുകളിലെ പ്രതിയെ ഒളിസങ്കേതത്തിൽ നിന്നും പിടികൂടി

0
ALPY ACC

ആലപ്പുഴ : നിരവധി മോഷണക്കേസുകളിലെ പ്രതിയെ കുത്തിയതോട് പോലീസ് ഒളിസങ്കേതത്തിൽ നിന്നും പിടികൂടി മുണ്ടൻവേലി പി ഒ യി ൽ പാലംപള്ളി പറമ്പിൽ  അഭിലാഷ് ആന്റണിയെയാണ് കുത്തിയതോട് എസ്എച്ച്ഒ അജയമോഹന്റ നേതൃത്വത്തിലുള്ള സംഘം പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന എരമല്ലൂർ NYC ബാറിന് കിഴക്കുവശമുള്ള സങ്കേതത്തിൽ നിന്നാണ് പിടികൂടിയത് .കുത്തിയതോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അടിപിടി കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നുമാണ് ടിയാനെ പറ്റിയുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്.

പ്രതിക്ക് നിലവിൽ എറണാകുളം സെന്ട്രൽ, ഹിൽപാലസ്, കൊടുങ്ങല്ലുർ എന്നിവിടങ്ങളിൽ ബൈക്ക് മോഷണക്കേസും കൂടാതെ കേരളത്തിൽ ഉടനീളം 10 ഓളം മോഷണക്കേസിലെ പ്രതിയുമാണ്. പ്രതിയെ പിടികൂടിയ സംഘത്തിൽ SI രാജീവ് SCPO മാരായ വിജേഷ്,സൈലൂമോൻ, CPO രജീഷ് എന്നിവർ ഉണ്ടായിരുന്നു .പ്രതിയെ പിന്നീട് ഹിൽ പാലസ് പോലീസിന് കൈമാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *