ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണം :പ്രതി പിടിയിൽ

0

ആലപ്പുഴ : എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസിൽ പ്രതി രാമചന്ദ്രൻ പോറ്റി പിടിയിൽ. എറണാകുളത്തുനിന്നാണ് ഇയാൾ പിടിയിലായത്. അരൂർ സിഐയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.വിഷുദിനത്തിലായിരുന്നു ക്ഷേത്രത്തിലെ വി​ഗ്രഹത്തിൽ ചാർത്തിയ 20 പവനോളം തൂക്കം വരുന്ന തിരുവാഭരണം മോഷണം പോയത്. 10 പവന്റെ മാല, മൂന്നര പവന്‍ വരുന്ന കിരീടം, രണ്ട് നെക്ലേസുകള്‍ എന്നിവയാണ് കാണാതായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *