കത്തി കാട്ടി ഭീഷണി പെടുത്തി മാല മോഷ്ടിക്കാൻ ശ്രെമിച്ച കേസിലെ പ്രതി പിടിയിൽ

0
PAPPAN

ആലപ്പുഴ : വയോധികയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പിടികൂടി അമ്പലപ്പുഴ പോലീസ്. അമ്പലപ്പുഴ വടക്ക് വില്ലേജില്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാർഡിൽ വെണ്ണലപറമ്പ് വീട്ടില്‍ ശ്രീകുമാര്‍ മകന്‍ പദ്മകുമാര്‍ @ പപ്പന്‍, വയസ്സ് 39 എന്നയാളെയാണ് സംഭവം നടന്ന ഏതാനം മണിക്കൂറുകൾക്കുള്ളിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം ൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം പിടി കൂടിയത്. ഇന്ന് രാവിലെ (03.01.2026) 06.50 മണിയോട് കൂടിയാണ് കേസിന് ആസ്പദമായ സംഭവം. അമ്പലപ്പുഴ ഇരട്ടകുളങ്ങര ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വയോധികയായ അമ്പലപ്പുഴ തെക്ക് വില്ലേജിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15ാം വാർഡിൽ കോമന മുറിയിൽ ശിവനന്ദനം വീട്ടിൽ സദാശിവൻ നായരുടെ ഭാര്യയായ 75 വയസുള്ള മഹിളാമണിയെ അമ്പലപ്പുഴ കച്ചേരിമുക്കിന് സമീപമുള്ള ശ്രീപാദം ഹോസ്പിറ്റലിന് സമീപം വെച്ച് കഴുത്തിൽ കത്തി വെച്ച് കഴുത്തിൽ കിടന്ന ഒന്നേകാൽ തൂക്കം വരുന്ന സ്വർണ്ണ മാല പൊട്ടിച്ച് എടുത്ത് കടന്നു കളയുവാൻ ശ്രമിക്കവേ അമ്മ ബഹളം വെച്ചതിനെ തുടർന്ന് നാട്ട്കാർ ഓടികൂടിയതിനെ തുടർന്ന് സ്വർണ്ണമാല ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് സമീപത്തെ വീടുകളില CCTV ദൃശ്യങ്ങൾ പരിശോധിക്കുകയും മോഷ്ടാവിനെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നും പിടികൂടുകയായിരുന്നു. അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം ൻ്റെ നേതൃത്വത്തിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ടിനു ആർ.പി, പ്രൊബേഷൻ സബ്ബ് ഇൻസ്പെക്ടർ നന്ദു നാരായണൻ, അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ ദേവസ്യ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജോസഫ് ജോയി, സിവിൽ പോലീസ് ഓഫീസർമാരായ വിജിത്ത്, രതീഷ് വാസു, ശ്രീജി, അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പിടികൂടിയത്. പ്രതി നേരത്തെയും മോഷണ കേസുകളിലും ലഹരി കേസുകളിലും പ്രതിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *