വളര്‍ത്തു നായകളില്‍ നിന്ന് വൈറസ് രോഗം പടരുന്നു
കണ്ണൂർ: വളര്‍ത്തു നായകളില്‍ നിന്ന് വൈറസ് രോഗം പിടിപെടുന്നുവെന്ന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്കാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. കണ്ണൂർ ജില്ലയിൽ വളർത്തു നായകളിൽ നിന്നും വൈറസ് രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യം നിലനില്‍ക്കവെയാണ് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയത്. കനൈൻ ഡിസ്റ്റമ്പ, പാർവോ വൈറൽ ഇൻഫെക്ഷൻ വൈറൽ ഹൈമറൈറ്റിസ് രോഗങ്ങളാണ് വ്യാപകമാകുന്നത്.