‘ട്രോളി വിവാദം’ പൊളിഞ്ഞു !പോലീസ് കേസ് മടക്കി
പാലക്കാട് :പാലക്കാട് നിയമസഭാതീരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദമായി മാറിയ ‘ നീല ട്രോളിയിൽ കോൺഗ്രസ്സ് കള്ളപ്പണം കൊണ്ടുവന്നു എന്ന സംഭവം ആവിയായി മാറി ! . ബിജെപിയും സിപിഎമ്മും ആരോപിച്ച രീതിയിൽ യാതൊന്നും സംഭവിച്ചിട്ടില്ലാ എന്ന് പോലീസ് അന്യേഷണ റിപ്പോർട്ട് .
ഹോട്ടലിൽ പണമെത്തിച്ചതിന് യാതൊരു തെളിവും കണ്ടെത്താനായില്ല എന്ന അന്വേഷണ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് അന്വേഷണ ഉദ്യോഗസ്ഥർ കൈമാറി.
കോണ്ഗ്രസ്സ് പ്രവർത്തകർ താമസിക്കുന്ന ഹോട്ടൽ മുറിയിൽ നീലട്രോളിയിൽ പാലക്കാട് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പണം ഹോട്ടലിലെത്തിച്ചു എന്ന വിവരം ആദ്യമറിഞ്ഞത് പാലക്കാട് സൗത്ത് സി.ഐയാണെങ്കിലും റെയ്ഡ് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞത് ഏറെ വൈകിയായിരുന്നു ..ജില്ലയില്‍ നിന്നുള്ള മന്ത്രി എം.ബി. രാജേഷിന്റെ നിര്‍ദേശാനുസരണം പാലക്കാട് എസ്.പി റെയ്ഡിന് നിര്‍ദേശം നല്‍കിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
ഹോട്ടലിലേക്ക് കള്ളപ്പണം എത്തിയിട്ടുണ്ടെന്നും ഷാഫിയും രാഹുലും നുണപരിശോധനക്ക് തയാറുണ്ടോയെന്നും പാലക്കാട് ജില്ലജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു വാര്‍ത്തസമ്മേളനത്തില്‍ വെല്ലുവിളിച്ചിരുന്നു. എന്നാൽ ഇല്ലാത്ത വിഷയം ഉണ്ടാക്കിയെടുത്ത് താല്‍ക്കാലിക ലാഭമുണ്ടാക്കാനായി ഷാഫി പറമ്പില്‍ തന്നെ നടത്തിയ നാടകമാകാനാണ് സാധ്യതയെന്ന എന്നായിരുന്നു ഇടതു സ്ഥാനാര്‍ഥി ഡോ. സരിൻ ഉന്നയിച്ചിരുന്നത് .
എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതം എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇപ്പോൾ പോലീസ് റിപ്പോർട്ട് വന്നിട്ടുള്ളത് !