സർക്കാരിനു കീഴിലുള്ള നിർഭയ കേന്ദ്രത്തിൽനിന്നു കാണാതായ മൂന്നു പെൺകുട്ടികളെയും കണ്ടെത്തി
പാലക്കാട് ∙ സർക്കാരിനു കീഴിലുള്ള നിർഭയ കേന്ദ്രത്തിൽനിന്നു കാണാതായ മൂന്നു പെൺകുട്ടികളെയും കണ്ടെത്തി. തമിഴ്നാട്ടിലെ ബന്ധുവീട്ടിൽനിന്നാണ് പതിനാലുകാരിയെ കണ്ടെത്തിയത്. രാവിലെ നാട്ടുകൽ ഭാഗത്തുനിന്നും പതിനേഴുകാരിയെ കണ്ടെത്തിയിരുന്നു. 17കാരിയുമായി മറ്റൊരു പെൺകുട്ടി ഇന്നലെ ഉച്ചയോടെ സ്വന്തം വീട്ടിൽ എത്തുകയായിരുന്നു.
17നു രാത്രിയാണു ജില്ലാ ആശുപത്രിക്കു സമീപത്തെ നിർഭയ കേന്ദ്രത്തിൽനിന്നു സുരക്ഷാ ജീവനക്കാരന്റെ കണ്ണുവെട്ടിച്ചു മൂവരും പുറത്തുപോയത്. ഇതിൽ രണ്ടു പേർ പോക്സോ അതിജീവിതകളാണെന്നു പൊലീസ് പറഞ്ഞു
4 ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. ഇവർ പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. വീട്ടിലേക്കു മടങ്ങിപ്പോകണമെന്ന ആഗ്രഹം കൊണ്ടാണു നിർഭയ കേന്ദ്രത്തിൽനിന്ന് ഇറങ്ങിയതെന്നാണ് ആദ്യം വീട്ടിലെത്തിയ പെൺകുട്ടി പൊലീസിനെ അറിയിച്ചത്.