വാട്‌സ്ആപ്പ് നിരോധിക്കണമെന്ന മലയാളിയുടെ ഹർജി സുപ്രീം കോടതി തള്ളി.

0

 

ന്യുഡൽഹി: രാജ്യത്തെ ഐടി നിയമ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നാരോപിച്ച് വാട്‌സ്ആപ്പിൻ്റെ പ്രവർത്തനം നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി ഇന്ന് (നവംബർ 14) തള്ളി.

കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകൾവാട്സപ്പ് പാലിക്കുന്നില്ല എന്നും ഉപഭോക്തക്കളുടെ സ്വകാര്യതയിലേക്ക് വാട്സാപ്പ് കടന്നു കയറുന്നുഎന്നായിരുന്നു ഹരജിക്കാരൻ്റെ വാദം . ആപ്പിൻ്റെ ഡേറ്റയിൽ കൃത്രിമത്വം നടക്കാനുള്ള സാധ്യതകളുള്ളതുകൊണ്ട് തന്നെ ഇതിലെ ഡാറ്റകൾ തെളിവായി സ്വീകരിക്കരുതെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു . കുമളി സ്വദേശിയും സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുമായ ഓമനക്കുട്ടൻ കെജിയാണ് കേരള ഹൈക്കോടതിയിൽ നിന്നും ‘നീതി ലഭിക്കാത്ത ‘തു കാരണം സുപ്രീം കോടതിയെ സമീപിച്ചത് .
അപക്വമാണെന്ന് പറഞ്ഞുകൊണ്ടാണ് ജൂൺ 28 ന് കേരളഹൈക്കോടതി ഹരജി തള്ളിയിരുന്നത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *