ഡി.ബി കോളേജിനു സമീപത്തെ കടവിൽ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി
ശാസ്താംകോട്ട തടാകത്തിൽ ഡി.ബി കോളേജിനു സമീപത്തെ കടവിൽ കൊട്ടാരക്കരപൂയപ്പള്ളി സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി.പൂയപ്പള്ളി മൈലോട് ദേവനികേതം വീട്ടിൽ ദേവനന്ദ (17),അമ്പലംകുന്ന് ചെങ്ങൂർ തെക്കുംകര വീട്ടിൽ ഷഹിൻഷാ(17) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ കായലിൽ പൊങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.വ്യാഴാഴ്ച മുതൽ ഇരുവരെയും കാണാതായിരുന്നു.
കൊട്ടാരക്കരയിലെ സ്കൂളിൽ ഹയർ സെക്കൻ്ററി വിദ്യാർത്ഥികളായിരുന്നു ഇവർ.മൃതദേഹങ്ങൾ താലൂക്കാശുപത്രിയിലേക്ക് മാറ്റി.മരണ കാരണം വ്യക്തമായിട്ടില്ല.