ദൃശ്യം 3 യുടെ ഷൂട്ടിംഗ് പൂർത്തിയായി
മൂവാറ്റുപുഴ: മലയാള സിനിമയിലെ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ഭാവം നൽകിയ ചിത്രമാണ് ‘ദൃശ്യം’. ജിത്തു ജോസഫ് മോഹൻലാൽ ടീമിൽ ഒരുങ്ങുന്ന ദൃശ്യം 3 ഏറെ ആകാംക്ഷയോടെയാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്. സിനിമയുടെ അവസാന ഷോട്ട് എടുക്കുന്ന വീഡിയോ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. ഷൂട്ടിങ്ങിന്റെ അവസാനദിവസം മറ്റു അഭിനേതാക്കൾക്കൊപ്പം മോഹൻലാൽ കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്നതും വീഡിയോയിൽ കാണാം. സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളും സൂപ്പർ ഹിറ്റ് ആയിരുന്നു. ദൃശ്യം 3 യുടെ റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
