പിണങ്ങിക്കഴിയുന്ന ഭാര്യയെ വിളിച്ചുവരുത്തി വെട്ടിക്കൊന്നു
ചെന്നൈ: പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ ആളുകൾ നോക്കി നിൽക്കെ വെട്ടിക്കൊന്ന് യുവാവ്. തമിഴ്നാട്ടിലെ ചെന്നൈയിലെ മേഡവാക്കം കൂട്രോഡ് ബസ് സ്റ്റോപ്പിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. 37കാരിയാണ് ഭർത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മേഡവാക്കത്ത് ഒരു ബ്യൂട്ടിപാർലറിലെ ജീവനക്കാരിയായിരുന്ന ജ്യോതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ജ്യോതിയുടെ ഭർത്താവ് മണികണ്ഠനാണ് അറസ്റ്റിലായിട്ടുള്ളത്.
ഏഴ് വർഷങ്ങൾക്ക് മുൻപ് ഭർത്താവുമായി പിണങ്ങി ജ്യോതിയും മൂന്ന് മക്കളും വേറെയാണ് താമസിച്ചിരുന്നത്. . ഭർത്താവുമായി അകന്ന് താമസിക്കുന്നതിനിടെ മണികണ്ഠന്റെ ബന്ധുവായ കൃഷ്ണമൂർത്തിയുമായി യുവതി അടുത്തു.എന്നാൽ വിവാഹ മോചനത്തിന് തയ്യാറാകാത്ത മണികണ്ഠൻ യുവതിയോട് മടങ്ങിവരാൻ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെ ശബരിമലയിൽ നിന്നുള്ള പ്രസാദം കൊണ്ടുവന്നതായും സ്വീകരിക്കാൻ എത്തണമെന്നും ആവശ്യപ്പെട്ട് മണികണ്ഠൻ യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. പള്ളിക്കാരണൈ എന്നയിടത്ത് വച്ച് ഇവർ കണ്ടെങ്കിലും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ആക്രമണം തടയുന്നതിനിടെ മണികണ്ഠനെ യുവതി ചെരിപ്പൂരി അടിച്ചു . അമിതമായി മദ്യപിച്ചിരുന്ന മണികണ്ഠൻ കത്തിയെടുത്ത് ജ്യോതിയേ ആക്രമിക്കുകയായിരുന്നു. നിരവധി തവണ കത്തിയെടുത്ത് ഇയാൾ ജ്യോതിയെ വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച കൃഷ്ണമൂർത്തിക്കും വെട്ടേറ്റു.
നാട്ടുകാർ രണ്ടുപേരെയും ആശുപത്രയിൽ എത്തിച്ചെങ്കിലും ജ്യോതി മരണപ്പെട്ടു.