മഹാരാഷ്ട്ര മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിമാരുടേയും സത്യപ്രതിജ്ഞാ ചടങ് നടന്നു.

0

മുംബൈ :മുംബൈ ആസാദ് മൈതാനത്തൊരുക്കിയ പ്രത്യേകവേദിയിൽ വെച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തു. സഖ്യകക്ഷികളായ ശിവസേന-എൻസിപിയുടെ എംഎൽഎ മാരായ ഏകനാഥ് ശിന്ദേയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ധ,
ബിജെപിയുടെ മഹാരാഷ്ട്രയുടെ ഉത്തരവാദിത്വമുള്ള കേന്ദ്ര നിരീക്ഷകർ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ,വിജയ് രൂപാണി , ദേശീയ ജനാധിപത്യ സഖ്യത്തിലെ (എൻഡിഎ) സഖ്യകക്ഷികളെയും പ്രതിനിധീകരിക്കുന്ന നിരവധി മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ 288ൽ 230 സീറ്റുകളുടെ കേവല ഭൂരിപക്ഷം മഹായുതിക്ക് ലഭിച്ചിട്ടും മുഖ്യമന്ത്രിക്കും രണ്ട് ഉപമുഖ്യമന്ത്രിമാർക്കും മാത്രമാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. വകുപ്പ് വിഭജന ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നതിൻ്റെ സൂചനയായി, ബിജെപി, ശിവസേന, എൻസിപി എന്നീ സഖ്യ സർക്കാർ രൂപീകരിക്കുന്ന മൂന്ന് പാർട്ടികളിൽ നിന്ന് ഒരു സ്ഥാനാർത്ഥിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല. മഹാരാഷ്ട്ര മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ പരമാവധി 43 മന്ത്രിമാരാണ് നിയമപ്രകാരം ഉണ്ടാകേണ്ടത്.
സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ VIP കളും VVIPകളുമൊക്കെയായി നൂറുകണക്കിന് പേർ സദസ്സിലുണ്ടായിരുന്നു . ലഡ്‌കി ബഹൻ യോജനയുടെ ഉപഭോകതാക്കളായ നിരവധി വനിതകൾ വിവിധ
പ്രദേശങ്ങളിൽ നിന്ന് ആസാദ് മൈതാനിയിൽ രാവിലെമുതൽ എത്തിച്ചേർന്നിരുന്നു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *