ലഹരിക്ക് അടിമകളാകുന്ന കുട്ടികൾ വർദ്ദിക്കുന്നു

0

തിരുവനന്തപുരം: ലഹരിയ്ക്ക് അടിമകളാകുന്ന കുട്ടികളുടെ എണ്ണംസംസ്ഥാനത്ത് കുത്തനെ ഉയർന്നതായി കണക്ക് . എക്സൈസിന് കീഴിലുള്ള വിമുക്തിയിൽ കഴിഞ്ഞ വർഷം മാത്രം ചികിത്സയ്ക്ക് എത്തിയ 18 വയസിന് താഴെയുള്ളവർ 2880 പേരാണ്.നാല് വർഷത്തിൽ 6781 കുട്ടികൾ വിമുക്തിയിൽ മാത്രം ചികിത്സ തേടി.

2022 ൽ 1238 ഉം 23 ൽ 1982 കുട്ടികളെയും ചികിത്സിച്ചു. 2024 ആയപ്പോഴേക്കും വിമുക്തിയിൽ ചികിത്സ തേടിയ കുട്ടികളടെ എണ്ണം 2880 ആയി ഉയർന്നു. 2021 ന് ശേഷം നാല് വർഷത്തിൽ ആകെ 6781 കുട്ടികളാണ് വിമുക്തിയിൽ ചികിത്സ തേടിയത്. ഈ കണക്കുകൾ എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തിയിൽ ചികിത്സയ്ക്ക് എത്തിയവരാണ്.സ്വകാര്യ ആശുപത്രികളുടെയും ഡി അഡിക്ഷൻ സെൻററുകൾടെയും കണക്കുകൂടി വന്നാൽ പട്ടിക ഇനിയും ഉയരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *