വന്ദേഭാരത് സ്ലീപ്പർ നിർമാണം വിലയിരുത്തി മന്ത്രി; Ashwini Vaishnaw
ബെംഗളൂരു: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിലെ ബിഇഎംഎല്ലിലെത്തിയ മന്ത്രി കോച്ചുകളടക്കം സന്ദര്‍ശിച്ച് വിലയിരുത്തല്‍ നടത്തി. വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷ, പ്രത്യേക സൗകര്യങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ശ്രദ്ധിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ള വന്ദേ ചെയർ കാർ, വന്ദേ സ്ലീപ്പർ, വന്ദേ മെട്രോ, അമൃത് ഭാരത് ട്രെയിനുകളെ ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകളുമായി താരതമ്യം ചെയ്യാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഇടത്തരക്കാര്‍ക്കുള്ള ഗതാഗത മാർഗ്ഗം എന്ന നിലയിൽ യാത്രാനിരക്ക് താങ്ങാനാവുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് ട്രെയിനിൻ്റെ സ്ലീപ്പർ പതിപ്പിന്റെ സർവീസ് ഡിസംബറിൽ ആരംഭിക്കുമെന്ന് ബെംഗളൂരു സെൻട്രൽ എംപി പി.സി. മോഹൻ വ്യക്തമാക്കിയിരുന്നു. ട്രെയിനിൽ 16 കോച്ചുകളിലായി 823 ബെർത്തുകളുണ്ടാകുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.