‘ പെണ്ണില്ലം’ യൂടൂബ് ചാനലിന്റെ ലോഞ്ചിംഗും വാർഷിക പൊതുയോഗവും നടന്നു

0

കോഴിക്കോട്:   കണ്ണൂർ ആസ്ഥാനമായ ‘പെണ്ണില്ലം എഴുത്തിടം’ എന്ന സംഘടനയുടെ വാർഷിക പൊതുയോഗം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്നു.

സാഹിത്യകാരൻ വത്സൻ നെല്ലിക്കോട് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ, എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയും, പ്രഭാഷകയും, ആക്ടിവിസ്റ്റുമായ വിജയരാജമല്ലിക മുഖ്യ അതിഥി ആയിരുന്നു. പെണ്ണില്ലം യൂടൂബ് ചാനലിന്റെ ലോഞ്ചിംഗും വിജയരാജമല്ലിക നിർവ്വഹിച്ചു.

എഴുത്തിലേക്ക് കടക്കുക എന്നാൽ നിങ്ങൾ ഒരു ആക്റ്റിവിസ്റ്റ് ആകുക എന്നാണ് . അതുകൊണ്ടുതന്നെ സാഹിത്യ സാംസ്‌കാരിക സാമൂഹീക ഇടപെടലിലൂടെ നിങ്ങൾ ജീവിച്ചിരിക്കുന്ന കാലത്തെ അടയാളപ്പെടുത്തുക എന്നതാണ് ഓരോരുത്തരുടെയും കർത്തവ്യം എന്ന് വിജയരാജമല്ലിക പറഞ്ഞു.

എഴുത്തിന്റെ സംസ്ക്കരണം ആത്മീയതയിലൂടെയാണ് സംഭവിക്കുന്നത്. ഈ ആത്മീയസംസ്ക്കരണമാണ് ഒരു എഴുത്തുകാരനെ യഥാർത്ഥ എഴുത്തുകാരനാക്കുന്നത്. എഴുത്തെന്നു പറയുന്നത് വെറും സാങ്കല്പീകം മാത്രമല്ല, മനുഷ്യമനസ്സിന്റെ അഗാധതലങ്ങളിൽനിന്നും ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങളെ തൂലികയിലേക്ക് ആവാഹിക്കുകകൂടിയാണെന്ന് ഉത്ഘാടന പ്രസംഗത്തിൽ വത്സൻ നെല്ലിക്കോട് അഭിപ്രായപ്പെട്ടു.

എഴുത്തിന്റെ മനശാസ്ത്രത്തെക്കുറിച്ച് എഴുത്തുകാരിയും സൈക്കോളജിസ്റ്റുമായ സ്മിത കോടനാട് പ്രഭാഷണം നടത്തി. സാഹിത്യത്തിന് ജാതി, ലിംഗ,വർഗ്ഗ, വർണ്ണമില്ലെന്നും എഴുത്തിനുള്ളത് ഭാഷയുടെ ശക്തിമാത്രമാണെന്നും, അതുകൊണ്ട് എഴുത്തുകാർ ഭാഷയെ നിരന്തരം തേച്ചുമിനുക്കുകതന്നെ വെണമെന്ന് പ്രഭാഷണ മധ്യേ  സ്മിത കോടനാട്  പറഞ്ഞു.

പ്രണയദിനത്തിലും വനിതാദിനത്തിലും പെണ്ണില്ലം എഴുത്തിടം പുറത്തിറക്കിയ ‘മഷി പുരണ്ട പ്രണയങ്ങൾ ‘, ‘ചരിത്രത്തിനൊപ്പം നടന്നവർ‘ ‘എന്നീ പുസ്തകത്തിലെ മികച്ച ലേഖനങ്ങൾക്കുള്ള പുരസ്കാര വിതരണവും നടന്നു

പെണ്ണില്ലം എഴുത്തിടം വൈസ് പ്രസിഡന്റ് സുധ കൈതാരം അവതാരകയായിരുന്നു. പ്രസിഡന്റ്  അനിതാസുധി വേലത്താവളം അദ്ധ്യക്ഷത വഹിച്ച ജനറൽ ബോഡി മീറ്റിങ്ങിൽ പെണ്ണില്ലം സ്ഥാപകയും സെക്രട്ടറിയുമായ രാജി അരവിന്ദ് വാർഷീക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അതിനേത്തുടർന്ന് അംഗങ്ങൾ ചർച്ച നടത്തി. പുതിയ എക്സിക്യൂട്ടിവ് അംഗങ്ങളെ തിരഞ്ഞെടുത്തു.

ജോയിന്റ് സെക്രട്ടറി യമുന ഹരീഷ്, പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് നന്ദി പറഞ്ഞു.

റിപ്പോർട്ട് :തുളസി മണിയാർ 

Spread the love

Leave a Reply

Your email address will not be published. Required fields are marked *