ആരാധനാലയ നിയമം പിൻവലിക്കണമെന്ന ബിജെപി എംപിയുടെ ആവശ്യം തള്ളി കളയണം. എസ്.കെ.പി.സക്കരിയ്യ
ദുബായ്: രാജ്യത്തെ ആരാധനലായങ്ങളുടെ നിലവിലെ സ്ഥിതിയിൽ മാറ്റംവരുത്തരുതെന്ന് വ്യവസ്ഥ ചെയ്യുന്ന 1991 ലെ ആരാധനാലയ നിയമം പിൻവലിക്കണമെന്ന് ബിജെപി എംപി ഹർനാഥ് സിങ് യാദവ് ആവശ്യപ്പെട്ടത് പ്രതിഷേധാർഹവും അപലനീയവുമാണെന്ന് ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് ജനറൽ ബോഡി യോഗം ഉൽഘാടനം ചെയ്തു കൊണ്ട് കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ടും, മുൻ പ്രവാസി നേതാവുമായ എസ്.കെ.പി.സക്കരിയ്യ പറഞ്ഞു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്‌ത് 15 ന് ഒരു ആരാധനാലയം ഏത് മതവിഭാഗത്തിന്റേതായിരുന്നോ ആ വിഭാഗത്തിന്റേതായി തന്നെ തുടരണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നതെന്നും വാരണാസിയിലെ ജ്‌ഞാൻവ്യാപി പള്ളിയിലും മഥുര ഈദ്‌ഗാഹിലും അവകാശവാദം ഉന്നയിക്കുന്ന തീവ്രഹിന്ദു സംഘടനകൾക്ക് ആരാധനാലയ നിയമം തടസ്സമായി നിൽക്കുന്ന പശ്‌ചാത്തലത്തിലാണ് നിയമം അപ്പാടെ പിൻവലിക്കണമെന്ന ആവശ്യവുമായി ബിജെപി വന്നിരിക്കുന്നതെന്നും അത് തള്ളിക്കളയണമെന്നും
രാജ്യത്തെ മതസൗഹാർദ്ദത്തെ അപകടപ്പെടുത്തുന്നതാണ് ഈ നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറായാൽ ഉണ്ടാവുകയെന്നും അദ്ദേഹം തുടർന്ന് അഭിപ്രായപ്പെട്ടു. ജമാഅത്ത് യു.എ.ഇ. വർക്കിംങ്ങ് പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.കെ.ടി.പി.ഇബ്രാഹിം, സി.കെ.അശറഫ് ,കെ.അശറഫ് ,കെ.ശരീഫ് ,റജാഹ് പുന്നക്കൻ, എൻ.ഉമ്മർ, നജാദ് ബീരാൻ, കെ.അലി മാസ്റ്റർ, കെ.റംഷീദ്, മുബശ്ശിർ കെ.അഫ്സൽ, ടി.ടി. മഹറൂഫ് എന്നിവർ സംസാരിച്ചു. എം.ഇബ്രാഹിം സ്വാഗതവും കെ.ശരിഫ് നന്ദിയും പറഞ്ഞു.