വീട്ടമ്മയെ പോലീസുകാർ പീഡിപ്പിച്ച കേസ്, കോടതി റദ്ദാക്കി
പൊന്നാനി : പൊന്നാനിയിൽ വീട്ടമ്മയെ പോലീസുകാർ പീഡിപ്പിച്ച കേസ് ഹൈക്കോടതി റദ്ദാക്കി .
വീട്ടമ്മയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു .ഈ കേസാണ് ഹൈക്കോടതി ഇടപ്പെട്ട് കേസ് റദ്ദുചെയ്തത്.
ഹൈക്കോടതി തന്നെയായിരുന്നു പത്തുദിവസത്തിനുള്ളിൽ അന്വേഷണം നടത്തണമെന്ന് നിർദ്ദേശിക്കാൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.കേസിൽപ്പെട്ടത് മുൻ എസ്‌പി സുജിത് ദാസ് ,DYSP വിവി ബെന്നി,പൊന്നാനിSHO വിനോദ് വലിയാറ്റൂർ എന്നിവരായിരുന്നു. വിവി ബെന്നി മുട്ടിൽ മരംമുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ എസ്എച്ച്ഒ വിനോദ് തന്നെ ബലാത്സംഗം ചെയ്തുവെന്നും. കസ്റ്റംസ് വകുപ്പിലെ സുഹൃത്തിനെ കാണാൻ എസ്പി സുജിത്ത് ദാസ് തന്നെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുപോയെന്നും , വീട്ടിൽ വെച്ച് സുജിത് ദാസ് മദ്യപിച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു സ്ത്രീയുടെ പരാതി . ദാസ് തന്നെ രണ്ട് തവണ ലൈംഗികമായി ചൂഷണം ചെയ്യുകയും ഇക്കാര്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട് .ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് ഹൈക്കോടതി റദ്ദ് ചെയ്തത്.