” ലക്ഷ്യം 5 വർഷംകൊണ്ട് തൊഴിലില്ലായ്‌മ പൂര്‍ണമായും ഇല്ലാതാക്കുക”(VIDEO) അരവിന്ദ് കെജ്രിവാൾ

0

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും തൊഴില്‍ നല്‍കുക എന്നതാണ് അടുത്ത ആം ആദ്‌മി സര്‍ക്കാരിന്‍റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. അധികാരത്തിലെത്തുന്ന എഎപി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് രാജ്യതലസ്ഥാനത്ത് തൊഴിലില്ലായ്‌മ പൂര്‍ണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
നമ്മുടെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക എന്നതിനാണ് തന്‍റെ പ്രഥമ പരിഗണനയെന്ന് ഡല്‍ഹി തെരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വിട്ട വീഡിയോ സന്ദേശത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു. തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ തങ്ങളുടെ സംഘം പദ്ധതി തയാറാക്കുന്നുണ്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വീട്ടില്‍ വെറുതെ ഇരിക്കുന്ന യുവാക്കള്‍ തന്‍റെ വലിയ സങ്കടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചിലര്‍ക്ക് മോശം കമ്പനികളിലാണ് ജോലി കിട്ടുന്നത്. ഇവരെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. തൊഴിലില്ലായ്‌മ മൂലം കുടുംബപ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. ഇതിനെല്ലാം ഒരു അവസാനമുണ്ടാകണം.തങ്ങള്‍ സൗജന്യമായി വൈദ്യുതിയും വെള്ളവും ഗുണമേന്‍മയുള്ള ആരോഗ്യ സംവിധാനങ്ങളും കൊണ്ടുവന്നു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കി. അതേസമയം തൊഴിലില്ലായ്‌മ തന്നെ വലിയ തോതില്‍ വേദനിപ്പിക്കുന്നുണ്ടെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. തൊഴിലില്ലായ്‌മ മൂലം പല കുട്ടികളും മോശം കൂട്ടുകെട്ടില്‍ പെടുകയും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യങ്ങള്‍ കുടുംബങ്ങളെ മാനസികമായി സാമ്പത്തികമായും മുറിപ്പെടുത്തുന്നു. തനിക്ക് തനിച്ച് ഇതിലൊന്നും ചെയ്യാനാകില്ല. എന്നാല്‍ നിങ്ങളുടെ കൂടി പങ്കാളിത്തത്തോടെ ഇതെല്ലാം നേരിടാനാകുമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.കോവിഡ് മഹാമാരിക്കാലത്ത് ഡല്‍ഹി സര്‍ക്കാര്‍ 12 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കി. പഞ്ചാബിലെ എഎപി സര്‍ക്കാര്‍ കേവലം രണ്ട് കൊല്ലം കൊണ്ട് 48000 പേര്‍ക്ക് സര്‍ക്കാര്‍ ജോലിയും മൂന്ന് ലക്ഷം പേര്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലിയും നല്‍കി. അത് കൊണ്ട് തന്നെ തങ്ങള്‍ക്കും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ താത്‌പര്യങ്ങള്‍ വ്യക്തമാണ്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *