തൃശൂര്‍ പൂരത്തിന് കൊടിയേറി

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറി . തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ ശക്തന്റെ നഗരി പൂരവേശത്തിലേക്ക് വഴിമാറും.പൂരത്തെ പൂര്‍ണമാക്കുന്ന ഘടകക്ഷേത്രങ്ങളിലും പൂരക്കൊടികള്‍ ഉയരും.
പല ക്ഷേത്രങ്ങളിലും രാത്രിയിലാണ് കൊടിയേറ്റം. ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ മുതല്‍ പാറമേക്കാവ് ക്ഷേത്രത്തിലെ ചടങ്ങുകള്‍ ആരംഭിക്കും. സിംഹരൂപം ആലേഖനം ചെയ്ത കൊടിക്കൂറയാണ് പൂരത്തിന് തുടക്കം കുറിച്ച് ഭഗവതിയുടെ സാന്നിദ്ധ്യത്തില്‍ ഉയര്‍ത്തുക.