കമ്പൽപാഡ അയ്യപ്പ ക്ഷേത്രത്തിലെ പ്രവേശന കവാടവും സദ്യാലയവും ഓഗസ്റ്റ് 17ന് ഭക്തർക്ക് സമർപ്പിക്കും

ഡോംബിവ്‌ലി: താക്കുർളി -കമ്പൽപാഡ അയ്യപ്പക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച പ്രവേശന കവാടവും സദ്യാലയവും ഓഗസ്റ്റ് 17,ഞായറാഴ്ച്ച ഔപചാരികമായി ഭക്തർക്ക് സമർപ്പിക്കും.രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ഡോംബിവ്‌ലി എംഎൽഎയും മുൻ സംസ്ഥാന ക്യാബിനറ്റ് മന്ത്രിയുമായ രവീന്ദ്രചവാൻ മുഖ്യാതിഥിയായി പങ്കെടുക്കും .തദവസരത്തിൽ എല്ലാ ഭക്തരേയും ക്ഷേത്രത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്രഭരണസമിതിയ്ക്കുവേണ്ടി പ്രസിഡന്റ് ആനന്ദരാജൻ ,സെക്രട്ടറി ശശി കെ നായർ എന്നിവർ അറിയിച്ചു.