ദൃഷാനയെ വാഹനം ഇടിച്ച കേസ് ; ഷജീലിന് മുൻകൂർ ജാമ്യമില്ല
കോഴിക്കോട്: വടകര അഴിയൂർ ചോറോട് ഒമ്പതുവയസ്സുകാരി ദൃഷാനയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസിലെ പ്രതി ഷജീലിന് മുൻകൂർ ജാമ്യം ഇല്ല.പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർജാമ്യപേക്ഷ തള്ളിയത്. അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്നു പണം തട്ടി വിദേശത്ത് കടന്ന കാര്യങ്ങൾ പോലീസ് കോടതിയെ അറിയിച്ചു.
വടകര ചോറോട് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശിയായ ദൃഷാനയെയും മുത്തശിയെയും തലശേരി ഭാഗത്തേക്ക് അമിത വേഗത്തില്‍ വന്ന കാർ ഇടിച്ചു തെറിപ്പിച്ചത്…ഗുരുതരമായി പരിക്കേറ്റ ദൃഷാന ഇന്നും അബോധാവസ്ഥയിൽ തുടരുകയാണ്.ഇടിയുടെ ആഘാതത്തിൽ മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു.
പോലീസിൻ്റെ കാര്യക്ഷമവും കൃത്യതയോടെയുമുള്ള അന്യേഷണത്തിലൂടെയാണ് പ്രതിയെ കണ്ടെത്തുന്നത് .