ആനയിറങ്കൽ ഡാമിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി

ആനയിറങ്കൽ ഡാമിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തിഇടുക്കി; ആനയിറങ്കൽ ഡാമിൽ കുളിക്കുന്നതിനിടയിൽ മുങ്ങിപ്പോയ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി.രാജകുമാരി സ്വദേശികളായ തച്ചമറ്റത്തിൽ ജെയ്‌സൻ (42), ബിജു മുളോകുടി (50) എന്നിവരെയാണ് കാണാതായത്. കുളിക്കാൻ ഇറങ്ങിയപ്പോൾ ഇരുവരും മുങ്ങി പോയെന്നാണ് സംശയിക്കുന്നത്. ഇന്നലെ (ഫെബ്രുവരി 17) വൈകുന്നേരം ആറ് മണിയോടെയാണ് ഇരുവരെയും കാണാതായത്.
ഡാമിന് സമീപത്ത് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇരുവരുടെയും ഫോണും ചെരുപ്പും വാഹനവും കണ്ടെത്തിയിരുന്നു.. ആനയിറങ്കൽ ഡാമിന്‍റെ പല ഭാഗങ്ങളും അപകട സാധ്യത നിറഞ്ഞ മേഖലയാണ്. ഇവിടെയാണ് ഇരുവരും കുളിക്കാനായി ഇറങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത് .അഗ്നിശമനവിഭാഗത്തിലെ മുങ്ങൽവിദഗ്ധരുടെ തിരച്ചിലിനിടയിലാണ് രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.