അണുശക്തിനഗറിലെ ഭാഗവത സപ്താഹയജ്ഞം പരിസമാപ്തിയിലേക്ക്
ട്രോംബെ :അണുശക്തിനഗർ അയ്യപ്പക്ഷേത്രത്തിൽ ഡിസംബർ 14-ന് ആരംഭിച്ച ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നാളെ (ഡിസം. 21)സമാപിക്കും.. മുഖ്യാചാര്യൻ ബ്രഹ്മശ്രീ മഞ്ചല്ലൂർ സതീഷിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന യജ്ഞത്തിൽ വരിഞ്ഞം ശുഭാംഗനും കൊടുമൺ ദീപക്കും സഹആചാര്യന്മാരും, ശിവശങ്കര കുറുപ്പ് കാര്യദർശിയുമാണ്.
ഡിസംബർ 24-ന് ആരംഭിക്കുന്ന മണ്ഡലപൂജ ആഘോഷം കാവാലം ശ്രീകുമാറിൻ്റെ സംഗീത കച്ചേരി, ഏലൂർ ബിജുവിന്റെ സോപാന സംഗീതം, വിനോദ് കൈതാരം അവതരിപ്പിക്കുന്ന കഥാപ്രസംഗം, മട്ടന്നൂർ ഉദയൻ നമ്പൂതിരിയും ചിറക്കൽ നിധീഷും ചേർന്നവതരിപ്പിക്കുന്ന ഡബിൾ തായമ്പക തുടങ്ങിയ പരിപാടികളോടെ നടക്കും. വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. ഡിസംബർ 28-ന് നടക്കുന്ന ഘോഷയാത്രയോടെ ഈ വർഷത്തെ ആഘോഷങ്ങൾ അവസാനിക്കും.
കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രഭാരവാഹികളുമായി (8097282545) ബന്ധപ്പെടാവുന്നതാണ്.