“പിണറായി സർക്കാരിൻ്റെ നേട്ടങ്ങൾ ഉത്തരേന്ത്യയിൽ എത്തുന്നില്ല” ; കേന്ദ്ര കമ്മിറ്റിക്ക് വിമർശനം

മധുര: സിപിഐഎം കേന്ദ്ര കമ്മിറ്റി പരാജയമെന്ന് 24ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനം. പിണറായി സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ഉത്തരേന്ത്യയില്‍ എത്തുന്നില്ലെന്ന വിമര്‍ശനമുണ്ട്. പിണറായി സര്‍ക്കാരിന് നേട്ടങ്ങള്‍ ഒരുപാടുണ്ടെന്നും എന്നാല്‍ അത് കേരളത്തിന് പുറത്തറിയുന്നില്ലെന്നും സമ്മേളന പ്രതിനിധികള്‍ പറഞ്ഞു. രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലായിരുന്നു വിമര്‍ശനം.നേട്ടങ്ങള്‍ ഉത്തരേന്ത്യയില്‍ എത്തിക്കാന്‍ കേന്ദ്ര കമ്മിറ്റിക്ക് കഴിയുന്നില്ലെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനമുന്നയിച്ചത്. രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലായിരുന്നു വിമര്‍ശനം. കേരളത്തെ പ്രതിനിധീകരിച്ച് കെകെ രാഗേഷ് അവലോകന റിപ്പോര്‍ട്ടില്‍ സംസാരിച്ചു.