തഴവ വീടുകയറി ആക്രമണം പ്രതികളിൽ ഒളിവിൽ കഴിഞ്ഞ ഒരാൾ പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളി തഴവയിൽ വീട് കയറി ആക്രമണം നടത്തിയ പ്രതികളിൽഒളിവിൽ കഴിഞ്ഞ ഒരാൾ പിടിയിൽ. ശൂരനാട് കക്കാക്കുന്ന് പള്ളിയാട് വീട്ടിൽ വസുന്തരൻ മകൻ അതുൽ കൃഷ്ണ (21) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഈ മാസം ഒന്നാം തീയതി വെളുപ്പിനെ തഴവ കുറ്റിപ്പുറത്ത് അർജുനെ വധിക്കണമെന്ന ഉദ്ദേശത്തോടെ വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യുകയായിരുന്നു. മണപ്പള്ളിയിൽ ഒരു വീട് കയറി ആക്രമിച്ചത് അർജുൻ ആണെന്ന മുൻവിരോധത്തിലാണ് പ്രതികൾ വീട് ആക്രമിച്ചത്. അഞ്ച് ടൂവീലറുകളിൽ വന്നായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ എറണാകുളം ഭാഗത്ത് നിന്നാണ് പിടികൂടിയത്. മറ്റ് പ്രതികളെ ഉടൻതന്നെ പിടികൂടുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജുവിയുടെ നേതൃത്വത്തിൽ എസ് ഐ മാരായ ഷമീർ, ആഷിക് എസ് സി പി ഓ ഹാഷിം ,മനോജ് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.