48 മണിക്കൂർ ദുരൂഹത’: കെജ്‌രിവാളിൻ്റെ രാജി പ്രഖ്യാപനത്തിനെതിരെ ബിജെപിയും കോൺഗ്രസും

0

ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കേജ്‌രിവാളിന്റെ തീരുമാനത്തിനെതിരെ ബിജെപിയും കോൺഗ്രസും രംഗത്ത്. 48 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി പദം രാജിവക്കാനുള്ള കേജ്‌രിവാളിന്റെ തീരുമാനത്തെയാണ് ഡൽഹിയിലെ ബിജെപി നേതാക്കൾ ചോദ്യം ചെയ്തത്. കേജ്‌രിവാൾ തേടിയ 48 മണിക്കൂർ സമയം നിഗൂഢമാണെന്നും നിയമസഭയിൽ ഭൂരിപക്ഷമുള്ള ഒരു മുഖ്യമന്ത്രി ഇത്തരത്തിൽ ചെയ്യുന്നത് പരിഹാസ്യമാണെന്നും ബിജെപി എംപി സുധാൻഷു ത്രിവേദി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജി കേജ്‌രിവാളിന്റെ പിആർ സ്റ്റണ്ട്; അഴിമതി പ്രതിച്ഛായ മാറ്റാനുള്ള നീക്കം: ബിജെപി

പ്രദീപ് ഭണ്ഡാരി (Videograb - X/ANI)

ന്യൂഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചത് കേജ്‌രിവാളിന്റെ പിആർ സ്റ്റണ്ടാണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചശേഷം പുറത്തെത്തിയ കേജ്‌രിവാൾ ഇന്ന് പാർട്ടി ഓഫിസ് സന്ദർശിച്ചശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സംസാരിച്ചപ്പോഴാണ് രാജി പ്രഖ്യാപിച്ചത്.

ജിഎസ്ടി വിമർശനം: ഹോട്ടലുടമയുടെ മാപ്പ് വിഡിയോ പ്രചരിപ്പിച്ച നേതാവിനെ പുറത്താക്കി ബിജെപി

കേന്ദ്രമന്ത്രി നിർമല സീതാരാമനോടു മാപ്പ് പറയുന്ന അന്നപൂർണ ഹോട്ടൽസ് ഉടമ ഡി. ശ്രീനിവാസൻ. (Videograb)

കേന്ദ്രമന്ത്രി നിർമല സീതാരാമനോടു മാപ്പ് പറയുന്ന അന്നപൂർണ ഹോട്ടൽസ് ഉടമ ഡി. ശ്രീനിവാസൻ.

കേന്ദ്രമന്ത്രി നിർമല സീതാരാമനോട് മാപ്പ് പറയുന്ന ഹോട്ടലുടമയുടെ വിഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ പാർട്ടി നേതാവിനെ പുറത്താക്കി ബിജെപി. തമിഴ്നാട്ടിലെ അന്നപൂർണ ഹോട്ടൽസ് ഉടമ ഡി. ശ്രീനിവാസൻ, ജിഎസ്ടി നിരക്ക് വിഷയത്തിൽ നടത്തിയ പ്രതികരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് മാപ്പ് ചോദിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഹോട്ടലുകളിൽ വിളമ്പുന്ന വിവിധയിനം ഭക്ഷണങ്ങൾ വിവിധ തരത്തിൽ ജിഎസ്ടി നിരക്ക് ഏർപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.

ഉത്തർപ്രദേശിലെ മീററ്റിൽ കെട്ടിടം തകർന്ന് 9 മരണം; മരിച്ചവരിൽ ഒന്നര വയസ്സുകാരിയും

ഉത്തർപ്രദേശിലെ മീററ്റിൽ കെട്ടിടം തകർന്നുവീണ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു (പിടിഐ ചിത്രം)

ഉത്തർപ്രദേശിലെ മീററ്റിൽ കെട്ടിടം തകർന്നുവീണ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു (പിടിഐ ചിത്രം)

ഉത്തർപ്രദേശിൽ ബഹുനില കെട്ടിടം തകർന്നുവീണ് ഒൻപതുപേർ കൊല്ലപ്പെട്ടു.  മരിച്ചവരിൽ ഒന്നരവയസ്സ് പ്രായമുള്ള പെൺകുഞ്ഞും ഉണ്ട്.  സാജിദ് (40), മകൾ സാനിയ (15), മകൻ സാഖിബ് (11), സിമ്ര (ഒന്നര വയസ്സ്), റീസ (7), നഫോ (63), ഫർഹാന (20), അലിസ (18), ആലിയ (6) എന്നിവരാണു മരിച്ചത്. പരുക്കേറ്റവരിൽ നാലുപേർ ലാലാ ലജ്‍പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സെബി മേധാവി ചൈനീസ് കമ്പനികളിൽ നിക്ഷേപം നടത്തി; ട്രേഡ് ചെയ്തത് 36.96 കോടിയുടെ സെക്യൂരിറ്റികൾ: കോൺഗ്രസ്

മാധബി പുരി ബുച്ച് (ഫയൽ ചിത്രം: X/@ANI)

ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മേധാവി മാധബി ബുച്ചിനെതിരെ കോൺഗ്രസ് ആരോപണം കടുപ്പിച്ചു. സെബി മേധാവിയുടെ വിശദീകരണക്കുറിപ്പിനു പിന്നാലെയാണു പുതിയ ആരോപണങ്ങൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *