മോചനത്തിന് പിന്നിൽ നിശബ്ദമായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ; ശശി തരൂർ.
തിരുവനന്തപുരം: എട്ട് മുൻ ഇന്ത്യൻ നാവികരെ ഖത്തർ വിട്ടയച്ചതിന് പിന്നിലെ നയതന്ത്ര ദൗത്യത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ച് ശശി തരൂർ എംപി. ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നമ്മുടെ എട്ട് പൗരൻമാർ മോചിതരായി നാട്ടിലേക്ക് മടങ്ങിയത് വലിയ ആശ്വാസമാണ്, എല്ലാ ഇന്ത്യക്കാർക്കും നിശബ്ദമായ ആഘോഷത്തിന്റെ കാര്യമാണ് അവരുടെ മോചനത്തിന് പിന്നിൽ നിശബ്ദമായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ- ശശി തരൂർ എംപി എക്സിൽ എഴുതി. ഇന്ന് പുലർച്ചെ വിദേശകാര്യ മന്ത്രാലയം വാർത്തകുറിപ്പിലൂടെയാണ് ഇന്ത്യക്കാരെ വെറുതെ വിട്ടകാര്യം അറിയിച്ചത്. എട്ടിൽ എഴുപേരും രാജ്യത്ത് തിരിച്ചെത്തി. ഖത്തർ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. ഇന്ത്യയുടെ നയതന്ത്ര ഇടപെടലാണ് വിജയം കണ്ടത്.