അസ്ഥിയിലേക്ക് തുളച്ചിറങ്ങുന്ന തണുപ്പ് !

0

 

കെ.വി.എസ്. നെല്ലുവായ്, മുംബൈ.

അടുത്ത കാലത്ത് കണ്ട മലയാള സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ നിർമ്മിച്ച്‌ രാഗേഷ് നാരായണൻ എന്ന നവാഗതൻ സംവിധാനം ചെയ്ത ‘ തണുപ്പ് ‘ .
സിനിമകണ്ടി റിങ്ങിയപ്പോൾ, ഇക്കാലത്ത് ചർച്ച ചെയ്യപ്പെടേണ്ട തികച്ചും സമകാലിക പ്രസക്തിയുള്ള ഒരു വിഷയം ഹൃദയത്തെ സ്പർശിക്കുന്ന രീതിയിൽ ആവിഷ്ക്കരിച്ചതായി അനുഭപ്പെട്ടു. ശ്വാസമടക്കിയിരുന്നു കാണേണ്ട ആദ്യ ഭാഗത്ത് ,അടിമുടി ദുരൂഹത . കണ്ണൂരിലെ ഒരു മലയോരഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ പ്രണയിച്ച് വിവാഹിതരായ പ്രതീഷിന്റേയും ട്രീസയുടേയും കഥയാണ് ഈ സിനിമ പറയുന്നത്. സമൂഹത്തിൽ സദാചാരപോലീസ് ചമയുന്ന കവല ചട്ടമ്പിത്തരം ആടി തീർക്കുന്നവരുടെ കണ്ണു തുറപ്പിക്കുന്ന സാമൂഹിക വിമർശനം. പ്രേക്ഷക മനസ്സുകളിൽ കനലു കോരിയിട്ടു പൊള്ളിക്കുന്ന അപ്രതീക്ഷിത ക്ലൈമാക്സ്. ഇതെല്ലാം തണുപ്പിനെ വ്യതിരിക്തമാക്കുന്നുണ്ട് . നല്ല കെട്ടുറുപ്പുള്ള തിരക്കഥ.

തണുപ്പിലെ കഥാഗതിയിൽ രാത്രികളിൽ നടക്കുന്ന മലയോരഗ്രാമത്തിലെ പുഴയിലും കാട്ടു പ്രദേശത്തുമായ ഇരുട്ടിന്റെ നിലാവെളിച്ചത്തിൽ പകർത്തിയ ആരെയും മോഹിപ്പിക്കുന്ന നല്ല ഫ്രെയിമകളുടെ തുടർച്ചയും സമ്മാനിക്കുന്ന മനോഹരമായ സിനിമോട്ടോ ഗ്രാഫി. കാടിന്റെ വന്യമായ തണുപ്പിലും മനസ്സിനെ പൊള്ളിച്ചു കൊണ്ടിരിക്കുന്ന തണുപ്പിന്റെ ദൃശ്യാനുഭവങ്ങൾ പകർന്നു തരുന്ന രാഗേഷ് നാരായണന്റെ സംവിധാന മികവ്. കാടിന്റെയും പുഴയുടെയും മനോഹരമായ ഫെയിമുകൾ പകർത്തിയെടുത്ത് പ്രേക്ഷകന് ഒരു ദൃശ്യചാരുതയുടെ നവ്യാനുഭവം പകരുന്ന ഛായഗ്രഹകൻ മണികണ്ഠൻ പിഎസ് മലയാള സിനിമയക്ക് ഒരു മുതൽക്കൂട്ടാണ്.. നല്ല സിനിമകളെ സ്നേഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ.

നിരവധി സിനിമകളിൽ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുള്ള നിധീഷാണ് പ്രതീഷിന്റെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്‌ .പുതുമുഖ നടി ജിബിയ ട്രീസയുടെ വേഷത്തിലുമെത്തുന്നു…
രണ്ടുപേരുടേയും മികച്ച അഭിനയം . മന്ദാകിനി എന്ന ചിത്രത്തിന് സം​ഗീതമൊരുക്കിയ ബിബിൻ അശോകാണ് സിനിമയുടെ സം​ഗീത സംവിധായകൻ. ഗാനങ്ങളും വ്യത്യസ്തമായി അനുഭൂതിനൽകി . കഥയെയും കഥാപാത്രങ്ങളുടെയും ഉള്ളറിഞ്ഞുള്ള ഗാനരചനയാണ് വിവേക് മുഴക്കുന്ന് നിർവഹിച്ചിട്ടുള്ളത്.

25 -ലേറെ നവാഗതരാണ് ഈ സിനിമയിലണിനിരന്നിരിക്കുന്നുത്. എട്ടോളം അന്തർദ്ദേശീയ പുരസ്കാരങ്ങൾ ഇതിനകം ലഭിച്ച ഈ സിനിമയ്ക്ക് പിന്തുണ നൽകിയ നിർമ്മാതാക്കളായ അനു അനന്തൻ, Dr. ലക്ഷ്മി എന്നിവർക്ക് പ്രത്യേകം നന്ദി അറിയിക്കേണ്ടിയിരിക്കുന്നു. കാരണം പുതുമുഖങ്ങളെ വെച്ച് ഇതുപോലൊരു സിനിമ നിർമ്മിച്ച ധൈര്യത്തിനും, മടുപ്പുതോന്നിക്കാത്ത ഒരു മുഴുനീള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചതിനും

Spread the love

Leave a Reply

Your email address will not be published. Required fields are marked *