നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി ഇന്ന് മറുപടി നൽകും
ന്യൂഡൽഹി: രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി നൽകും. രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളിലടക്കം നരേന്ദ്ര മോഡി മറുപടി നൽകിയേക്കും. പുതിയ പ്രഖ്യാപനങ്ങളും ഉണ്ടെന്നാണ് റിപ്പോർട്ട്.
രാഹുൽ ഗാന്ധി മോദിക്കെതിരെ കനത്ത ആക്രമണമാണ് കഴിഞ്ഞ ദിവസം ലോക്സഭയിൽ അഴിച്ചുവിട്ടത്. വിദ്വേഷവും വെറുപ്പും തെറ്റുകള്‍ പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വം എന്ന് പരാമർശിച്ച് ലോക്സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയ രാഹുൽ എന്നാല്‍ ബിജെപി ഇക്കാര്യങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും രാഹുൽ കടന്നാക്രമിച്ചു. എല്ലാമതത്തിലും ധൈര്യത്തെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും പറയുന്നതെന്നും രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചു.
എന്നാല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത് സ്പീക്കര്‍ ഓം ബിര്‍ള ഇതിനെ എതിര്‍ത്തു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുന്നത് റൂള്‍സിന് എതിരാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഭരണഘടനക്കെതിരെ നിരന്തരം ആസൂത്രിതമായ ആക്രമണം നടക്കുന്നുണ്ടെന്നും രാഹുല്‍ ചൂണ്ടികാട്ടി. ‘ഇന്ത്യ, ഭരണഘടന, ഭരണഘടനയ്ക്കെതിരായ ആക്രമണത്തെ ചെറുത്തുനില്ക്കുന്ന വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുക. ഞങ്ങളില്‍ പലരും ആക്രമിക്കപ്പെട്ടു. ഇപ്പോഴും ചില നേതാക്കള്‍ ജയിലിലാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തെ എതിര്‍ത്തവരും ദരിദ്രരും ദളിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെട്ടു. രാഹുല്‍ ഗാന്ധി വ്യക്തമാക്കി