മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്‍ അന്തരിച്ചു

0
samakalikamalayalam 2025 09 11 wbq9zihc pp thankachan

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി 14 വര്‍ഷം യുഡിഎഫ് കണ്‍വീനര്‍ ആയിരുന്നു. എട്ടാം കേരള നിയമസഭയിലെ സ്പീക്കര്‍, രണ്ടാം എകെ ആന്റണി മന്ത്രിസഭയില്‍ കൃഷിമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ പൗലോസിന്റെ മകനായി 1939 ജൂലൈ 29നായിരുന്നു തങ്കച്ചന്റെ ജനനം. തേവര എസ്.എച്ച്. കോളേജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും ജോലി ചെയ്തു.

 

1968-ല്‍ പെരുമ്പാവൂര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി. 1968-ല്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്ന റെക്കോര്‍ഡും തങ്കച്ചന്റെ പേരിലാണ്.1968 മുതല്‍ 1980 വരെ പെരുമ്പാവൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗമായിരുന്നു. 1977 മുതല്‍ 1989 വരെ എറണാകുളം ഡിസിസി പ്രസിഡന്റായും 1980-1982 കാലത്ത് പെരുമ്പാവൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.

എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ പൗലോസിന്റെ മകനായി 1939 ജൂലൈ 29നായിരുന്നു തങ്കച്ചന്റെ ജനനം. തേവര എസ്.എച്ച്. കോളേജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും ജോലി ചെയ്തു.

1968-ല്‍ പെരുമ്പാവൂര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി. 1968-ല്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്ന റെക്കോര്‍ഡും തങ്കച്ചന്റെ പേരിലാണ്.1968 മുതല്‍ 1980 വരെ പെരുമ്പാവൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗമായിരുന്നു. 1977 മുതല്‍ 1989 വരെ എറണാകുളം ഡിസിസി പ്രസിഡന്റായും 1980-1982 കാലത്ത് പെരുമ്പാവൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.

1982-ല്‍ പെരുമ്പാവൂരില്‍ നിന്ന് ആദ്യമായി നിയമസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1987,1991, 1996ലും പെരുമ്പാവൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1987-1991 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്നു. 2001-ല്‍ പെരുമ്പാവൂരില്‍ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ സാജു പോളിനോട് പരാജയപ്പെട്ടു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട്ടില്‍ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ എംഎം മോനായിയോട് പരാജയപ്പെട്ടു.1996- 200ഗല്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചു.

2001 മുതല്‍ 2004 വരെ മാര്‍ക്കറ്റ് ഫെഡ് ചെയര്‍മാനായും കെപിസിസിയുടെ വൈസ് പ്രസിഡന്റായും നിയമിതനായി. 2004-ല്‍ കെപിസിസി പ്രസിഡന്റായിരുന്ന കെ. മുരളീധരന്‍ സ്ഥാനമൊഴിഞ്ഞതോടെ കെ.പി.സി.സിയുടെ താത്കാലിക പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2004ില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതോടെ യുഡിഎഫ് കണ്‍വീനറായ തങ്കച്ചന്‍ 2018 വരെ കണ്‍വീനറായി തുടര്‍ന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *