താമരശേരിയിൽ 6 വയസുകാരിയെ 47 കാരൻ പീഡിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപ്പത്തിയേഴുകാരൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബാബുവാണ് അറസ്റ്റിലായത്. പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം വീട്ടുകാരോട് പറഞ്ഞതിനെ തുടർന്ന് പ്രതിക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.