തകഴി റെയിൽവെ ക്രോസിലെ യാത്രാക്ലേശം പരിഹരിക്കണം: എടത്വ വികസന സമിതി

0

എടത്വ: തകഴി റെയിവെ ക്രോസിലെ ഗതാഗത തടസ്സം ശാശ്വതമായി പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് റെയിൽവെ ക്രോസ് മേൽപ്പാലം സംമ്പാദക സമിതി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള ,എടത്വ വികസന സമിതി പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം എന്നിവർ ആവശ്യപ്പെട്ടു.

കെ.എസ്​.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന തിരക്കേറിയ റൂട്ടാണ് അമ്പലപ്പുഴ-തിരുവല്ല റോഡ്. അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിൽ അപകടങ്ങൾ ഉണ്ടായാൽ തകഴിയിൽ നിന്നാണ് അഗ്നി രക്ഷാപ്രവർത്തകർ എത്തേണ്ടത്.അഗ്നി രക്ഷാ വാഹനങ്ങളും വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്കും തിരുവല്ല ഭാഗത്തേക്ക് രോഗികളെയും കൊണ്ട് എത്തുന്ന ആംബുലൻസുകൾ ഗതാഗത കുരുക്കിൽ അകപ്പെടുന്നത് പതിവ് സംഭവമായിരിക്കുന്നു. ഇവിടെ ജീവൻ പൊലിഞ്ഞ അവസ്ഥയും മുമ്പ് ഉണ്ടായിട്ടുണ്ട്.

തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ നില്പ് സമരം ഉൾപ്പെടെ നടത്തുകയും അധികൃതർ ക്ക് നിവേദനം അയച്ചിട്ടുള്ളതുമാണ്.സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്കിയ ഹർജിയെ തുടർന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി സ്ഥലം സന്ദർശിക്കുകയും ചെയ് തിരുന്നു.സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനും നിവേദനം നേരിട്ട് നല്കിയിരുന്നു.

35 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് മേൽപ്പാലത്തിനായി അനുവദിക്കേണ്ടത്. സ്ഥലമെടുപ്പിന് വേണ്ടി മാത്രം 10 കോടി രൂപ വേണ്ടി വരുമെന്ന് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലമെന്റ് കോർപറേഷൻ ഓഫ് കേരള ജനറൽ മാനേജർ വ്യക്തമാക്കി.മേൽപാലം നിർമ്മാണത്തിനായി റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലമെന്റ് കോർപറേഷൻ ഓഫ് കേരളയെ നിർവഹണ ഏജൻസിയായി സർക്കാർ ചുമതലപ്പെടുത്തിയെങ്കിലും തുക അനുവദിക്കുന്ന കാര്യം സർക്കാർ തലത്തിൽ തീരുമാനിക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *