യുവാക്കൾക്ക് തൊഴിൽ, ധാരാവിയിൽ അന്താരാഷ്ട്ര ധനകാര്യ കേന്ദ്രം /ഉദ്ദവ് താക്കറെയുടെ പ്രകടന പത്രിക

0

 

മുംബൈ: ധാരാവിയിൽ അന്താരാഷ്ട്ര ധനകാര്യ കേന്ദ്രം സ്ഥാപിക്കുമെന്ന് ഉദ്ദവ് താക്കറെയുടെ പ്രകടന പത്രിക.
യുവാക്കളുടെ തൊഴിൽ വർധിപ്പിക്കുന്നതിനായി ധാരാവിയിൽ ഒരു പുതിയ ഇൻ്റർനാഷണൽ ഫിനാൻസ് സെൻ്റർ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ തൻ്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക വ്യാഴാഴ്ച പുറത്തിറക്കി. വചന നാമ എന്നറിയപ്പെടുന്ന പ്രകടനപത്രികയിൽ സർക്കാർ ജീവനക്കാർക്കുള്ള പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും ഉറപ്പു നൽകുന്നു.താക്കറെയുടെ വസതിയായ മാതോശ്രീയിൽ പാർട്ടി നേതാക്കളായ സുഭാഷ് ദേശായി, അനിൽ പരബ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. മഹാരാഷ്ട്ര വികാസ് അഘാഡി (എംവിഎ) സഖ്യത്തിൻ്റെ സംയുക്ത പ്രകടനപത്രിക വാരാന്ത്യത്തോടെ പുറത്തിറക്കുമെന്ന് താക്കറെ സൂചിപ്പിച്ചു.”അദാനിക്ക് നൽകിയ ധാരാവി പുനർവികസന പദ്ധതി ഞങ്ങൾ റദ്ദാക്കും. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ കാരണം യുവാക്കൾക്ക് തൊഴിലാണ് ഏറ്റവും പ്രധാന പ്രശ്നം. അതിനാൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി, ധാരാവിയിൽ ഒരു അന്താരാഷ്ട്ര ധനകാര്യ കേന്ദ്രം നിർമ്മിക്കും,” താക്കറെ പറഞ്ഞു.

മുംബൈയിലെ മത്സ്യബന്ധന ഗ്രാമങ്ങളിലെ (കോളിവാഡ) ക്ലസ്റ്റർ വികസനം സംബന്ധിച്ച സർക്കാർ ഉത്തരവ് പിൻവലിക്കുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു, മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ ആവശ്യങ്ങളും പരാതികളും അംഗീകരിച്ചു ഈ മേഖലയിൽ പുനർവികസനം ഉറപ്പാക്കും .

താക്കറെ തൻ്റെ നേരത്തെ പ്രഖ്യാപിച്ച അഞ്ച് ഉറപ്പുകൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം, മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ മറാഠി സമൂഹത്തിന് സാമ്പത്തികമായി താങ്ങാനാവുന്ന ഭവനം,  വനിതാ പോലീസ് സ്റ്റേഷനുകൾ, കർഷകർക്ക് വിളവില ഉറപ്പ്, പഞ്ചസാര, പയർവർഗ്ഗങ്ങൾ, എണ്ണ, ഗോതമ്പ്, അരി എന്നീ അഞ്ച് അവശ്യസാധനങ്ങളുടെ വില സ്ഥിരത എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *