ആലപ്പുഴ ജില്ലയിൽ 10 പേർക്ക് കോവിഡ് പോസിറ്റീവ്

ആലപ്പുഴ: ജില്ലയിൽ വീണ്ടും 10 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കോവിഡിന്‍റെ പുതിയ വകഭേദമാണ് പടരുന്നത്.
വിവിധ രാജ്യങ്ങളിൽ വൻതോതിൽ പടരുന്ന പുതിയ വകഭേദമാണോയെന്ന് കണ്ടെത്താൻ ഐ.സി.എം.ആറിൽ സാമ്പിൾ വിശദ പരിശോധക്ക് അയച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയുടെ പല ഭാഗങ്ങളിലുള്ളവരാണ് രോഗബാധിതർ എന്നതിനാൽ രോഗവ്യാപനമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ പ്രാഥമിക നിഗമനം