ക്ഷേത്രത്തിൽ നിന്നും ഉരുളി മോഷ്ടിച്ച കള്ളനെ പൊലീസ് പിടികൂടി
കൊച്ചി: പെരുമ്പാവൂരിൽ അമ്പലത്തിൽ നിന്ന് ഉരുളി മോഷ്ടിച്ച കള്ളനെ അറസ്റ്റ് ചെയ്തു. അസം സ്വദേശി ആണ് പിടിയിലായത്. ഇന്നലെയാണ് ആലം റഹ്മാൻ ഉരുളി മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്..പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉരുളിയാണ് അസം നവഗോൺ സ്വദേശി ആലം റഹ്മാൻ മോഷ്ടിച്ചത്. നിവേദ്യത്തിന് ഉപയോഗിക്കുന്ന ഓട്ടുരുളി കവർന്നെടുത്തത് കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു.
ആറായിരം രൂപയോളം വില വരുന്ന ഉറുളി മോഷ്ടിച്ചതായി ക്ഷേത്രം ജീവനക്കാരൻ ജയകൃഷ്ണൻ പരാതിപ്പെട്ടു. പിന്നാലെ അന്വേഷണം തുടങ്ങിയ പെരുന്വാപൂർ പൊലീസ് ആദ്യം തന്നെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോഝിച്ചു. അധികം വൈകാതെ തന്നെ പെരുമ്പാവൂർ ടൗണിൽ നിന്ന് പ്രതിയെ കയ്യോടെ പിടികൂടി. കള്ളന്റെ കയ്യിലെ ബാഗിൽ നിന്ന് തന്നെ ഉരുളി കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തു.
പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ഈ വാർത്ത നൽകിയത് ഇതിൽ പറയുന്ന പ്രതി/പ്രതികൾ കുറ്റക്കാർ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ബഹുമാനപ്പെട്ട കോടതികളാണ്. അതിനാൽ ഈ വാർത്ത സംബന്ധിച്ച് പ്രതി/പ്രതികൾ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയാൽ പ്രതി/പ്രതികൾക്ക് ഉണ്ടാകുന്ന കഷ്ട-നഷ്ടങ്ങൾക്കു ചാനൽ റിപ്പോർട്ടർ/മാനേജ്‍മെന്റ് എന്നിവർക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല