ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ മോഷണം പ്രതി പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളി ക്ലാപ്പന വരവിള കോമളത്ത് വീട്ടിൽ ബിജു മകൻ വിപിൻ 19 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് . ഈ മാസം രണ്ടാം തീയതി പുലർച്ചെ കുലശേഖരപുരം അമ്പീലേത്ത് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളും പിത്തള വിളക്കുകളും മോഷണം പോയിരുന്നു. മോഷണത്തിൽ ഉൾപ്പെട്ടിരുന്ന പ്രതികളായ ബ്ലേഡ് അയ്യപ്പൻ ,മണികണ്ഠൻ ,ശ്യം എന്നിവർ നിലവിൽ റിമാൻഡിൽ ആണ്. ബ്ലേഡ് അയ്യപ്പൻ നിരവധി വഞ്ചി മോഷണ കേസുകളിലെ പ്രതിയാണ് .പിടിയിലായ വിപിന് മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ ഉള്ളതാണ്. കരുനാഗപ്പള്ളി എസി പി പ്രദീപ് കുമാർ വിഎസിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഷമീർ, ആഷിക്, പ്രമോദ്, എസ് സി പിഓ ഹാഷിം, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
