മോഷണക്കേസിൽ ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ.
കൊച്ചി: ആലങ്ങാട് ഡൽഹി നരേല സെക്ടർ റാണ (27), തമിഴ്നാട് വില്ലുപുരം പുത്തൂർ സൗത്ത് സ്ട്രീറ്റിൽ രാജ്കുമാർ (27) എന്നിവരെയാണ് ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കരുമാലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ഉമാമഹേശ്വരി ക്ഷേത്രത്തിൽ നിന്നും രണ്ട് ലക്ഷം രൂപ വിലവരുന്ന നിലവിളക്കുകൾ , ഓട്ടുരുളി, ചെമ്പ് പാത്രങ്ങൾ, കുടങ്ങൾ എന്നിവ മോഷ്ടിക്കുകയായിരുന്നു. റാണ മോഷ്ടിച്ച വസ്തുക്കൾ നന്ത്യാട്ടു കുന്നത്ത് ആക്രിക്കട നടത്തുന്ന രാജ് കുമാർ വാങ്ങുകയായിരുന്നു. ഇവ ഇയാളുടെ കടയിൽ നിന്നും കണ്ടെടുത്തു. ഡിവൈഎസ്പി ടി.ആർ രാജേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി.പി ജസ്റ്റിൻ, എസ്.ഐമാരായ സതീഷ് കുമാർ, ശശി, അമൽ, എ.എസ്.ഐമാരായ സുനിൽ കുമാർ, പ്രസാദ്, സീനിയർ സി പി ഒ മാരായ ഷാരോ, ഷിഹാബ് സി പി ഒ മാരായ അൻഷാദ്, ശ്രീകാന്ത്, ലെനീഷ്, ലിഞ്ചു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
