ഉത്സവാഘോഷത്തിനിടയിലെ സംഘർഷം പ്രതികൾ പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ ഉത്സവാഘോഷത്തിനിടയിലെ സംഘർഷം പ്രതികൾ പിടിയിൽ .കരുനാഗപ്പള്ളി ആലുംകടവ് കിഴവൂർ വീട്ടിൽ രാജു മകൻ റജിൽ 21, മരു സൗത്ത് കുളക്കട കിഴക്കതിൽ അബ്ദുൽ സലീം മകൻ അൻസൽ 20 എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.ആദിനാട് ഘണ്ടകർണൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ നടന്ന സംഘർഷത്തിൽ പ്രതികൾ കരുനാഗപ്പള്ളി സ്വദേശിയായ അനന്തനെ കമ്പി വടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച അനന്തന്റെ സുഹൃത്തിനെയും പ്രതികൾ തലക്കടിച്ചും മറ്റും പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്. പരിക്കേറ്റ അനന്തൻ്റെ മൊഴിയിൽ കരുനാഗപ്പള്ളി പോലീസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മറ്റ് പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും വരും ദിവസങ്ങളിൽ അറസ്റ്റ് ഉണ്ടാകുമെന്നും കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി എസി പി ജോണിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി എസ് എച്ച് ഓ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ജയേഷ്, ആഷിഖ്, എ എസ് ഐ സനീഷ് കുമാരി, എസ് സി പി ഓ മാരായ ഹാഷിം, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
