വരുന്ന രണ്ടരമാസം ചൂട് കനക്കും; ഭൗമമന്ത്രാലയം, ഉഷ്ണ താരംഗത്തിനും സാധ്യത

ന്യൂഡൽഹി: രാജ്യത്ത് ചൂട് ഇനിയും കൂടും, മുന്നറിയിപ്പുമായി കേന്ദ്ര ഭൗമമന്ത്രാലയം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളും ഇതിനു വേണ്ട മുന്നൊരുക്കങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രി കിരൺ റിജിജു വക്തമാക്കി.
ഏപ്രിൽ മുതൽ ജൂൺ വരെ കടുത്തചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപത്ര.ഈ സമയം രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും സാധാരണയിലും ഉയർന്ന താപനില അനുഭവപ്പെട്ടേക്കും.
വിവിധ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗങ്ങൾക്കും സാധ്യത. ഗുജറാത്ത്, മധ്യമഹാരാഷ്ട്ര, വടക്കൻ കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡിഷ, വടക്കൻ ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഉഷ്ണതരംഗം കാര്യമായി ബാധിക്കും. 10 മുതൽ 20 ദിവസം വരെ ഉഷ്ണതരംഗം ഉണ്ടായേക്കാം.