താപനില മുന്നറിയിപ്പ്; സംസ്ഥാനത്ത് 2 ജില്ലകളിലൊഴികെ താപനില ഉയരും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ ഭാഗമായി മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടു മുതൽ അടുത്ത അഞ്ചു ദിവസങ്ങളിൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും.തെക്കൻ, മധ്യ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത. എന്നാൽ അടുത്ത ആഴ്ച തെക്കൻ,മധ്യ കേരളത്തിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.