തിരക്കിൽപെട്ട് സ്ത്രീ മരിച്ച സംഭവം : ഹൈക്കോടതി അല്ലുഅർജ്ജുനിന് ജാമ്യംഅനുവദിച്ചു.
തെലങ്കാന : ഡിസംബർ 4 ന് പുഷ്പ 2: ദി റൂൾ എന്ന സിനിമയുടെ പ്രദർശനത്തിനിടെ സ്ത്രീ മരിച്ച സംഭവത്തിൽ ഹൈദരാബാദിൽ അറസ്റ്റിലായ നടൻ അല്ലു അർജുനെ ഹൈദരാബാദിലെ പ്രാദേശിക കോടതി 14 ദിവസത്തെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു മണിക്കൂറുകൾക്ക് ശേഷം, തെലങ്കാന ഹൈക്കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യത്തിന് അനുമതി നൽകി.