ബി​ഗ് ടിക്കറ്റിലൂടെ 15 മില്യൺ ദിർഹം നേടി ടെക് കൺസൾട്ടന്റ്

0

ബി​ഗ് ടിക്കറ്റ് സീരീസ് 265 നറുക്കെടുപ്പിൽ വിജയിയായത് തുഷാർ ദേശ്കർ‍. 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് തുഷാർ നേടി. രണ്ടു വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുകയാണ് തുഷാർ. അബുദാബിയിൽ ടെക്നിക്കൽ കൺസൾട്ടന്റാണ് അദ്ദേഹം. ഓൺലൈനായി എടുത്ത ടിക്കറ്റിലൂടെയാണ് ഭാ​ഗ്യം തുഷാറിനെ തേടിയെത്തിയത്. ബി​ഗ് ടിക്കറ്റ് ബൈ 2 ​ഗെറ്റ് 1 പ്രൊമോഷൻ ഉപയോ​ഗിച്ചാണ് അദ്ദേഹം ടിക്കറ്റെടുത്തത്. നാല് സുഹൃത്തുക്കൾക്കൊപ്പം തുഷാർ ടിക്കറ്റ് തുക പങ്കിടുകയായിരുന്നു. സൗജന്യമായി കിട്ടിയ ടിക്കറ്റിലൂടെ തന്നെ ഭാ​ഗ്യവും സ്വന്തമായി. സമ്മാനത്തുക എന്തിനായാണ് ചെലവഴിക്കുക എന്ന് തുഷാർ വ്യക്തമാക്കിയിട്ടില്ല. എല്ലാ മാസവും ബി​ഗ് ടിക്കറ്റ് കളിക്കുന്നവരോട് തുഷാറിന് പറയാനുള്ളത് – സ്വയം വിശ്വസിക്കുക, നിങ്ങൾക്ക് എന്താണോ ജീവിതത്തിൽ ആവശ്യം, അത് ജീവിതം നൽകും.

ഓ​ഗസ്റ്റിൽ ബി​ഗ് ടിക്കറ്റ് വാങ്ങുന്നവരിൽ നിന്നും ഒരാൾക്ക് ​ഗ്രാൻഡ് പ്രൈസ് വിജയിയാകാം, സെപ്റ്റംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹം നേടാം. ക്യാഷ് പ്രൈസ് ടിക്കറ്റെടുക്കുന്നവരിൽ നിന്നും തൊട്ടടുത്ത ദിവസത്തെ ഇലക്ട്രോണിക് ഡ്രോയിലും പങ്കാളിയാകാം. ഒരാൾക്ക് 50,000 ദിർഹം നറുക്കെടുപ്പിൽ നേടാം. കൂടാതെ പത്ത് ഭാ​ഗ്യശാലികൾക്ക് അടുത്ത ലൈവ് ഡ്രോയിൽ ഒരു 1,00,000 ലക്ഷം ദിർഹം നേടാം. ഇതേ നറുക്കെടുപ്പിൽ തന്നെ AED325,000 മൂല്യമുള്ള പുത്തൻ റേഞ്ച് റോവർ വെലാർ നേടാനുമാകും. ബി​ഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പേജുകളിൽ ഉച്ചയ്ക്ക് 2.30 ലൈവ് ഡ്രോ കാണാം. തേഡ് പാർട്ടി പേജുകളിൽ നിന്ന് ടിക്കറ്റെടുക്കുന്നവർ ടിക്കറ്റുകൾ വ്യാജമല്ലെന്ന് ഉറപ്പാക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *