പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ.
വാഷിങ്ടൺ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വെച്ചാണ് അധ്യാപിക ആൺകുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറയുന്നു.
ഒക്ടോബർ മൂന്നിന് വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. ടെക്സസിൽ നിർമ്മാണത്തിലിരിക്കുന്ന വീടിനുള്ളിൽ യുവതിയേയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയേയും സംശയാസ്പദമായ രീതിയിൽ കണ്ടുവെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ ഫോൺകോൾ സന്ദേശം ലഭിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ നിയമപാലകർ കണ്ടത് അസ്വസ്ഥപ്പെടുത്തുന്ന കാഴ്ചയായിരുന്നു. 51-കാരിയായ ജെന്നിഫർ മാസി എന്ന് പറയുന്ന അധ്യാപിക പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. ഉടൻ തന്നെ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ദേവൻപോർട്ട് ഹൈ സ്കൂളിലെ അധ്യാപികയാണ് ജെന്നിഫർ മാസ്സി. നിലവിൽ ഇവർ കോമൾ കൗണ്ടി ജയിലിലാണ്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.