കോൺഗ്രസ് പാർട്ടി അക്കൗണ്ടിൽ നിന്ന് 65 കോടി പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്;
ന്യൂഡൽഹി: പാർട്ടി അക്കൗണ്ടിൽ നിന്ന് 65 കോടി രൂപ പിടിച്ചെടുത്ത ആദായ നികുതി വകുപ്പ് നടപടിക്കെതിരേ ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിനെ (ITAT) സമീപിച്ച് കോൺഗ്രസ്. ചൊവ്വാഴ്ചയാണ് പാർട്ടി 115 കോടി നികുതിക്കുടിശികയുള്ളതിൽ 65 കോടി ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. ഇതിനു പിന്നാലെയാണ് ഐടിഎടിയിൽ കോൺഗ്രസ് പരാതി നൽകിയത്. ബെഞ്ചിനു മുൻപാകെയുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനു മുൻപേയാണ് ആദായ നികുതി വകുപ്പിന്‍റെ നടപടിയെന്നാണ് കോൺഗ്രസിന്‍റെ പരാതിയിൽ വ്യക്തമാക്കുന്നത്. സ്റ്റേ അപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ആദായനികുതി വകുപ്പിന്‍റെ ഭാഗത്തുനിന്ന് തുടര്‍നടപടിയുണ്ടാകരുതെന്നും കോണ്‍ഗ്രസ് ഐടിഎടിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിഷയം പരിഗണിക്കുന്നിടം വരെ തല്‍സ്ഥിതി തുടരണമെന്ന് ഐടിഎടി നിർദേശിച്ചു.