നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവചരിത്രം സിനിമയാകുന്നു
നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ ജീവചരിത്രം ഇതിവൃത്തമാക്കി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ മൂവി ‘കതിരവന്‍ ‘ പ്രഖ്യാപിച്ച് താരാ പ്രൊഡക്ഷന്‍സ്. ദീപാവലി ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ ആക്ഷന്‍ ഹീറോ അയ്യങ്കാളിയാകുന്നു.
ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജഗതമ്പി കൃഷ്ണ നിര്‍മ്മിക്കുന്നു. താരാ പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. ഒരു ആക്ഷന്‍ ഹീറോ നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രങ്ങളില്‍ ഒന്നാമതായിരിക്കും ഈ ചിത്രം.
അരുണ്‍ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം പ്രദീപ് കെ താമരക്കുളം. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഛായാഗ്രഹകനുള്ള അവാര്‍ഡ് നേടിയ (മെമ്മറി ഓഫ് മര്‍ഡര്‍) അരുണ്‍ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ‘എഡ്വിന്റെ നാമം’ എന്ന ചിത്രമാണ് ഇതിനു മുന്‍പ് സംവിധാനം ചെയ്തത്. വെല്‍ക്കം ടു പാണ്ടിമല എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും അരുണ്‍രാജായിരുന്നു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കതിരവന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍. പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.