തപസ്യ കലാവേദി വാർഷികം ആഘോഷിച്ചു.

വസായ്: ആദിവാസി ജില്ലയായ പാൽഘറിൽ മൂന്നു പതിറ്റാണ്ടിലേറെയായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ചാരിറ്റബിൾ ട്രസ്റ്റ് ആയ തപസ്യ കലാവേദിയുടെ വാർഷികം സമുചിതമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു.
വസായിലെ സുപ്രസിദ്ധ അയ്യപ്പക്ഷേത്ര പ്രാർത്ഥന മണ്ഡപത്തിൽ തിങ്ങിനിറഞ്ഞ സദസിനു മുന്നിൽ 9 വയസ്സു കാരൻ കാവിൽ കീർത്തിക് നായരുടെ തായമ്പയോടെ ആണ് പരിപാടിക്ക് തുടക്കമായത്.
തപസ്യ കലാവേദിയിലെ ശിഷ്യർ അവതരിപ്പിച്ച ശാസ്ത്രീയ സംഗീതവും സമൂഹ നൃത്ത പരിപാടികളും വാർഷികാഘോഷത്തിന് പൊലിമയേറ്റി.
സാംസ്കാരിക സമ്മേളനത്തിൽ ജവാറിലെ സാമൂഹ്യ പ്രവർത്തകൻ കൈലാസ് വിമൽ കുർക്കുടെ, വസയിലെ മാതൃകാധ്യാപിക പ്രിയങ്ക നിതിൻ അങ്കാരെ, അയ്യപ്പ ഭക്ത സമിതി പ്രസി: രാജൻ കൂടാതെ തപസ്യ ഭാരവാഹികളും പ്രസംഗിച്ചു. തപസ്യ കലാവേദി സംഘത്തിൻ്റെ നാടൻ പാട്ടുകളോടെയാണ് പരിപാടി സമാപിച്ചത്.
(ഫോട്ടോസ് & റിപ്പോർട്ട് : സലീം താജ് -വസായ് /വീരാർ )