സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി തമിഴ്‌നാട് സർക്കാർ

0

 

ചെന്നൈ: സ്ത്രീ സുരക്ഷാ ഉറപ്പാക്കാനും സ്ത്രീകളെ ഉപദ്രവിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾക്കുമൊരുങ്ങി തമിഴ്‌നാട് സർക്കാർ . തമിഴ്‌നാട് സ്ത്രീ പീഡന നിരോധന (ഭേദഗതി) ബിൽ, 1998, ഭാരതീയ ന്യായ അൻഹിത, 2023, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത, 2023 എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ചു.

തമിഴ്‌നാട് സ്ത്രീ പീഡന നിരോധന (ഭേദഗതി) ബിൽ പ്രകാരം ഡിജിറ്റൽ ഇലക്ട്രോണിക്‌സ് മാധ്യമങ്ങളിലൂടെ സ്ത്രീകളെ ഉപദ്രവിച്ചാൽ മൂന്നു വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.

ഭേദഗതി പ്രാബല്യത്തിൽ വന്നതിന് ശേഷം ഈ പിഴ വർദ്ധിക്കും, ആദ്യത്തെ കുറ്റത്തിന് – 5 വർഷം തടവും ഒരുലക്ഷം രൂപ പിഴയും. കുറ്റകൃത്യം ആവർത്തിച്ചാൽ തടവ് 10 വർഷം വരെ നീട്ടും, കൂടാതെ പിഴ 10 ലക്ഷമായി വർദ്ദിക്കും.
നിലവിൽ പീഡനം മൂലമുള്ള മരണത്തിന് കാരണമായ കുറ്റം മനഃപൂർവം ചെയ്താൽ ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. മനഃപൂർവമല്ലാത്ത കുറ്റമാണെങ്കിൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. നിയമ ഭേദഗതിയിൽ യഥാക്രമം ജീവപര്യന്തവും പിഴ രണ്ടു ലക്ഷമായും വർദ്ദിപ്പിച്ചു.മനഃപൂർവ്വമല്ലെങ്കിൽ 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമടക്കണം .

ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കുള്ള ശിക്ഷ ഭാവിയിൽ അത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രവണത കാണിക്കുന്നവർക്ക് ഒരു തടസ്സമായി തുടരണം. ഭാരതീയ ന്യായ സംഹിത, 1996ലെ തമിഴ്‌നാട് സ്ത്രീ പീഡന നിരോധന നിയമം പ്രകാരം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ ഉണ്ടെങ്കിലും , ശിക്ഷകൾ കൂടുതൽ കർക്കശമാക്കേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ് രണ്ട് ഭേദഗതി ബില്ലുകളും ആവശ്യമാണെന്ന് ഈ സർക്കാർ കരുതുന്നു. എല്ലാ അംഗങ്ങളും ഇതിനുള്ള അംഗീകാരം നൽകണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അഭ്യർത്ഥിച്ചു.

“ഡിഎംകെ സർക്കാർ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. സ്ത്രീകളുടെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ഉന്നമനത്തിനായി ഈ സർക്കാർ പ്രവർത്തിക്കുന്നു, ഈ നടപടികളിലൂടെ സമൂഹത്തിന് സ്ത്രീകളുടെ സംഭാവനകൾ വർധിപ്പിക്കുകയും തമിഴ്നാട് സ്ത്രീകൾക്ക് സുരക്ഷിതമായ സംസ്ഥാനമായി തുടരുകയും ചെയ്യും . കൂടാതെ, ഏറ്റവും കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന സംസ്ഥാനമാണ് തമിഴ്നാട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കുള്ള ശിക്ഷ
നിമഭേദഗതിയിലൂടെ സർക്കാർ ഉറപ്പുനൽകുന്നു, ”മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു..

Spread the love

Leave a Reply

Your email address will not be published. Required fields are marked *